വാഴവിത്ത് – സംശയങ്ങളും മറുപടികളും

വാഴയ്ക്ക് വിത്തില്ല — കന്നാണ് നടുന്നത്. കർഷകർ ഞങ്ങളോട് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടികൾ. നടീൽ കണക്കുകൾ കേരള കാർഷിക സർവകലാശാലയുടെ (KAU) നിർദേശപ്രകാരം.

ചോദ്യങ്ങൾ

വാഴവിത്ത് എന്താണ്?

വാഴ നടാൻ ഉപയോഗിക്കുന്ന കന്നാണ് വാഴവിത്ത് (വാഴക്കന്ന്). തള്ളവാഴയുടെ ചുവട്ടിൽ നിന്ന് മുളച്ചുവരുന്ന ചെറിയ കന്നുകളാണിവ. BT Banana കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വാഴവിത്ത് എത്തിക്കുന്നു.

വാഴയ്ക്ക് വിത്തുണ്ടോ? വിത്തിൽ നിന്ന് വാഴ വളർത്താമോ?

ഇല്ല. നേന്ത്രൻ, റോബസ്റ്റ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയ നമ്മുടെ വാഴയിനങ്ങൾക്ക് മുളയ്ക്കുന്ന വിത്തില്ല. അതുകൊണ്ടാണ് കർഷകർ കന്ന് നടുന്നത്. "banana seeds" എന്ന് തിരയുന്നവർക്ക് വേണ്ടതും ഈ കന്നാണ്.

നല്ല വാഴക്കന്ന് എങ്ങനെ തിരഞ്ഞെടുക്കാം?

വാൾ പോലെ നീണ്ട ഇടുങ്ങിയ ഇലകളും നല്ല വണ്ണമുള്ള ചുവടുമുള്ള പീലിക്കന്ന് (വാൾക്കന്ന്) തിരഞ്ഞെടുക്കുക. കാർഷിക സർവകലാശാലയുടെ (KAU) നിർദേശപ്രകാരം 3–4 മാസം പ്രായമുള്ള, ഏകദേശം 700–1000 ഗ്രാം തൂക്കമുള്ള കന്നാണ് നല്ലത്. വീതിയുള്ള ഇലകളുള്ള കന്ന് (water sucker) ഒഴിവാക്കുക.

നടുന്നതിന് മുമ്പ് കന്ന് എങ്ങനെ തയ്യാറാക്കണം?

പഴയ വേരുകളും കേടായ ഭാഗങ്ങളും ചെത്തിമാറ്റുക. നേന്ത്രൻ കന്നാണെങ്കിൽ തട 15–20 സെ.മീ. നിർത്തി മുറിച്ച്, ചാണകലായനിയിൽ മുക്കി ചാരം പുരട്ടി 3–4 ദിവസം വെയിലത്ത് ഉണക്കണം (KAU). മറ്റിനങ്ങൾ ഉണക്കേണ്ടതില്ല.

എത്ര അകലത്തിൽ നടണം? ഒരു സെന്റിൽ എത്ര വാഴ?

KAU നിർദേശപ്രകാരം നേന്ത്രന് 2 മീ. × 2 മീ. അകലം — ഏക്കറിന് ഏകദേശം 1000, സെന്റിന് ഏകദേശം 10 വാഴ. റോബസ്റ്റയ്ക്ക് 2.4 × 1.8 മീ., പാളയംകോടന് 2.1 × 2.1 മീ. കുഴിയുടെ വലിപ്പം 50 × 50 × 50 സെ.മീ.

നേന്ത്രൻ വാഴവിത്തിന് എന്താണ് വില?

ഓരോ കന്നിനുമാണ് വില. ഇനം, എണ്ണം, ഡെലിവറി ജില്ല എന്നിവ അനുസരിച്ച് മാറും. ഇന്നത്തെ നിരക്കിന് വിളിക്കൂ അല്ലെങ്കിൽ WhatsApp ചെയ്യൂ.

എന്റെ ജില്ലയിലേക്ക് ഡെലിവറി ഉണ്ടോ?

ഉണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ 14 ജില്ലകളിലേക്കും BT Banana വാഴവിത്ത് എത്തിക്കുന്നു. ഡെലിവറി ചാർജും സമയവും എണ്ണവും ദൂരവും അനുസരിച്ച് മാറും; ഓർഡറിന് മുമ്പ് ഞങ്ങൾ അറിയിക്കും.

വാഴവിത്ത് എവിടെ കിട്ടും?

കണ്ണൂർ ജില്ലയിലെ ആലക്കോട് മലയോര ഹൈവേയിലും നെല്ലിപ്പാറയിലുമാണ് BT Banana. കേരളം മുഴുവൻ ഡെലിവറിയുണ്ട്. ഓർഡർ ചെയ്യാൻ വിളിക്കൂ അല്ലെങ്കിൽ WhatsApp ചെയ്യൂ.

ടിഷ്യൂകൾച്ചർ വാഴത്തൈ വിൽക്കുന്നുണ്ടോ?

ഇല്ല. BT Banana വാഴക്കന്ന് (വാഴവിത്ത്) മാത്രമാണ് നൽകുന്നത്. ടിഷ്യൂകൾച്ചർ തൈകൾ ഞങ്ങൾ വിൽക്കുന്നില്ല.

BT Banana-യിലെ "BT" എന്നാൽ എന്താണ്? ഇത് ജനിതകമാറ്റം വരുത്തിയ വാഴയാണോ?

അല്ല. ഞങ്ങളുടെ വാഴക്കന്നുകൾ ജനിതകമാറ്റം വരുത്തിയവയല്ല; സാധാരണ വാഴയിൽ നിന്നുള്ള കന്നുകളാണ്. "BT Banana" ഞങ്ങളുടെ ബ്രാൻഡ് പേരാണ് — Bt പരുത്തി പോലുള്ള ജനിതകമാറ്റ വിളകളുമായി ഇതിന് ബന്ധമില്ല.